Friday, January 14, 2011

എന്റെ പ്രിയ ഗാനം

ചിത്രം--കരയിലേക്ക് ഒരു കടല്‍ ദൂരം

ഗാനരചന-ഒ എന്‍ വി കുറുപ്പ്
സംഗീത സംവിധാനം--എം ജയചന്ദ്രന്‍
ഗായിക--സുജാത


പച്ചിലചാര്‍ത്താം ഇരുള്‍ വാസകത്തണലില്‍,
ഒറ്റയ്ക്കുതേങ്ങും നിശീഥിനിയാണു ഞാന്‍..
 
പച്ചിലചാര്‍ത്താം ഇരുള്‍ വാസകത്തണലില്‍,
ഒറ്റയ്ക്കുതേങ്ങും നിശീഥിനിയാണു ഞാന്‍....
പേരറിയാത്ത സഹസ്രസൂനങ്ങളില്‍,
വാടിക്കരിഞ്ഞ പരാഗമെന്നോര്‍മ്മകള്‍....

പച്ചിലചാര്‍ത്താം ഇരുള്‍ വാസകത്തണലില്‍,
ഒറ്റയ്ക്കുതേങ്ങും നിശീഥിനിയാണു ഞാന്‍....

ആരും വരില്ലന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ,
ആരും വരില്ലന്നറിഞ്ഞിട്ടും ആരെയോ
വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ...
ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോല്‍  
നീറിനിന്നു വിമൂകാനുരാഗിണി…
 
പച്ചിലചാര്‍ത്താം ഇരുള്‍ വാസകത്തണലില്‍,
ഒറ്റയ്ക്കുതേങ്ങും നിശീഥിനിയാണു ഞാന്‍....
 
പ്രേമമേ നീയെനിക്കാരായിരുന്നെന്നു
ആരും പറഞ്ഞതിലിപ്പൊഴും,
പ്രേമമേ നീയെനിക്കാരായിരുന്നെന്നു
ആരും പറഞ്ഞതിലിപ്പൊഴും...
ആത്മപഥങ്ങളിലാരോ കുറിച്ചിട്ട
വേപഥുവെന്നു ഞാന്‍ നിന്നെ തിരുത്തട്ടെ....

പച്ചിലചാര്‍ത്താം ഇരുള്‍ വാസകത്തണലില്‍,
ഒറ്റയ്ക്കുതേങ്ങും നിശീഥിനിയാണു ഞാന്‍...
പേരറിയാത്ത സഹസ്രസൂനങ്ങളില്‍,
വാടിക്കരിഞ്ഞ പരാഗമെന്നോര്‍മ്മകള്‍.....


Saturday, January 1, 2011

സ്വാഗതം 2011................

അങ്ങനെ ആഹ്ളാദവും, വേദനയും, ഒത്ത് ചേരലിന്റെ സന്തോഷവും, വേര്‍പിരിയലിന്റെ നൊമ്പരവും, പകര്‍ന്ന് തന്ന് മറ്റൊരു വര്‍ഷവും വിടപറയാന്‍ ഒരുങ്ങുന്നു....സന്തോഷത്തിന്റെ കൊടുമുടിയില്‍ എത്തിക്കുകയും,  വേദനയുടെ അഗാധ ഗര്‍ത്തം നല്കുകയും,  നിറമുള്ള സ്വപ്നങ്ങള്‍ നല്കുകയും,  അവയുടെ നിറങ്ങളെല്ലാം കവര്‍ന്ന് തകര്‍ക്കുകയും ചെയ്ത 2010 നീ എനിക്കെന്നും പ്രിയപ്പെട്ടതായിരിക്കും....പ്രത്യാശയുടെ പുതു നാമ്പുമായി വരുന്ന 2011 നിനക്ക് സ്വാഗതം!!!