Sunday, January 1, 2012

Welcome 2012..........

വര്‍ഷം മുഴുവന്‍ ജീവിതത്തില്‍, സന്തോഷത്തിന്റെ നിറങ്ങളുടെ ശോഭ ആനന്ദ നടമാടട്ടേയെന്ന് എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഈ പുതുവര്‍ഷത്തില്‍ ആശംസകള്‍ നേരുന്നു!!!

Tuesday, July 12, 2011

ഒരു ഗാനത്തിന്റെ മാന്ത്രികത!!!!

ഗാന രചന-കെ ജയകുമാര്‍                                           സംഗീത സംവിധാനം-സണ്ണി സ്റ്റീഫന്‍
ഗായിക-കെ.എസ്.ചിത്ര                                              രാഗം-മോഹനം
                           
                                          ഈ ഗാനം ഏകദേശം ഒരു  എട്ട് വര്‍ഷത്തിനു മുന്‍പാണ് ഞാന്‍ കേട്ടത്, കുറേ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത ഒരു കാസറ്റില്‍  ഈ ഗാനവും ഉണ്ടായിരുന്നു!! ആദ്യമായി കേട്ടപ്പോള്‍ തന്നെ എന്തെന്നറിയാത്ത ഒരു മാന്ത്രികത തോന്നി. ഏറെ വിഷമിച്ചിരിക്കുമ്പോഴും സന്തോഷത്തിലും ഏകാന്തതയിലുമെല്ലാം ഞാന്‍ ഈ പാട്ട് കേള്‍ക്കാറുണ്ട്, അപ്പോഴൊക്കെ അനിര്‍വചനീയമായ ഒരു പ്രസരിപ്പും ഉന്മേഷവും ഊര്‍ജ്ജവും കിട്ടിയതായി തോന്നും!! അതീഗാനത്തിന്റെ സൌന്ദര്യം തുളുമ്പുന്ന വരികളുടേയോ, മാധുര്യമേറിയ ഈണത്തിന്റേയോ, മനോഹരമായ രാഗത്തിന്റേയോ, ഹൃദയസ്പര്‍ശിയായ സ്വരമാധുരിയുടേയോ മാന്ത്രികതയാണെന്നറിയില്ല. ഒരു പക്ഷെ ഇതെല്ലാം കൂടെ ഒത്തു ചേര്‍ന്നപ്പോളുണ്ടായതാകാം ആ മാന്ത്രികത.......


അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി,
അഴകിന്റെ പൂര്‍ണ്ണിമ മിഴികളില്‍ വിരിയുമ്പോള്‍ നീയെന്റെ ജീവനായ് ത്തീരും...

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം.

ഉള്ളം നിറയും ഋതുകാന്തിയായ് നീ ഇന്നെന്‍ കിനാവില്‍ തുടിച്ചു,
കളഭം പൊഴിയും ചന്ദ്രോദയം പോല്‍ നീയെന്റെയുള്ളില്‍ വിരിഞ്ഞു,
മൃദുതരമുതിരും സുരഭിലരാവിന് കതിരായ് നീയെന്‍ പുണ്യം പോലെ,

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി.

മിഴിയില്‍ തെളിയും നിറമുള്ള വാനില്‍ ഒരു രാജഹംസം പറന്നു,
പറയാന്‍ വൈകും ഒരു വാക്കിനുള്ളില്‍ അഭിലാഷമധുരം കിനിഞ്ഞു,
മധുരിതമുണരും തരളിത മലരിന് മൊഴിയായ് നീയെന് പുണ്യം പോലെ,

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി,
അഴകിന്റെ പൂര്‍ണ്ണിമ മിഴികളില്‍ വിരിയുമ്പോള്‍ നീയെന്റെ ജീവനായ്ത്തീരും..

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം. 




Thursday, June 16, 2011

An Innocent Heart


She walks in beauty, like the night
Of cloudless climes and starry skies;
And all that's best of dark and bright
Meet in her aspect and her eyes:
Thus mellowed to that tender light
Which heaven to gaudy day denies.

One shade the more, one ray the less,
Had half impaired the nameless grace
Which waves in every raven tress,
Or softly lightens o'er her face;
Where thoughts serenely sweet express
How pure, how dear their dwelling place.

And on that cheek, and o'er that brow,
So soft, so calm, yet eloquent,
The smiles that win, the tints that glow,
But tell of days in goodness spent,
A mind at peace with all below,
A heart whose love is innocent!

                                                                                  a poem by Lord Byron

Sunday, June 5, 2011

ഏകാന്തത










നെഞ്ചില്‍ നിറയുന്നു കഥന ഭാരം,
എന്നേകാന്ത ലോകത്തില്‍.....

നീറുന്നു വേദനയാല്‍ മനം,
എന്നേകാന്ത ലോകത്തില്‍......
വിങ്ങലിന്‍ വാക്കുകള്‍ മൌനമായ്‍,
എന്നേകാന്ത ലോകത്തില്‍......
ഉതിര്‍ന്നു വീണശ്രുബിന്ദുക്കള്‍,
എന്നേകാന്ത ലോകത്തില്‍......
ആരവം മുഴക്കുന്നോരാവലിക്ക് നടുവിലായ്,
എന്നേകാന്ത ലോകത്തില്‍......
സ്മേരത്തിന്‍ മുഖം മൂടിയണിഞ്ഞ് നില്പൂ,
ആരവം മുഴക്കുന്നോരാവലിക്ക് നടുവിലായ്,
ഞാനെന്നേകാന്ത ലോകത്തില്‍...