Tuesday, July 12, 2011

ഒരു ഗാനത്തിന്റെ മാന്ത്രികത!!!!

ഗാന രചന-കെ ജയകുമാര്‍                                           സംഗീത സംവിധാനം-സണ്ണി സ്റ്റീഫന്‍
ഗായിക-കെ.എസ്.ചിത്ര                                              രാഗം-മോഹനം
                           
                                          ഈ ഗാനം ഏകദേശം ഒരു  എട്ട് വര്‍ഷത്തിനു മുന്‍പാണ് ഞാന്‍ കേട്ടത്, കുറേ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത ഒരു കാസറ്റില്‍  ഈ ഗാനവും ഉണ്ടായിരുന്നു!! ആദ്യമായി കേട്ടപ്പോള്‍ തന്നെ എന്തെന്നറിയാത്ത ഒരു മാന്ത്രികത തോന്നി. ഏറെ വിഷമിച്ചിരിക്കുമ്പോഴും സന്തോഷത്തിലും ഏകാന്തതയിലുമെല്ലാം ഞാന്‍ ഈ പാട്ട് കേള്‍ക്കാറുണ്ട്, അപ്പോഴൊക്കെ അനിര്‍വചനീയമായ ഒരു പ്രസരിപ്പും ഉന്മേഷവും ഊര്‍ജ്ജവും കിട്ടിയതായി തോന്നും!! അതീഗാനത്തിന്റെ സൌന്ദര്യം തുളുമ്പുന്ന വരികളുടേയോ, മാധുര്യമേറിയ ഈണത്തിന്റേയോ, മനോഹരമായ രാഗത്തിന്റേയോ, ഹൃദയസ്പര്‍ശിയായ സ്വരമാധുരിയുടേയോ മാന്ത്രികതയാണെന്നറിയില്ല. ഒരു പക്ഷെ ഇതെല്ലാം കൂടെ ഒത്തു ചേര്‍ന്നപ്പോളുണ്ടായതാകാം ആ മാന്ത്രികത.......


അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി,
അഴകിന്റെ പൂര്‍ണ്ണിമ മിഴികളില്‍ വിരിയുമ്പോള്‍ നീയെന്റെ ജീവനായ് ത്തീരും...

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം.

ഉള്ളം നിറയും ഋതുകാന്തിയായ് നീ ഇന്നെന്‍ കിനാവില്‍ തുടിച്ചു,
കളഭം പൊഴിയും ചന്ദ്രോദയം പോല്‍ നീയെന്റെയുള്ളില്‍ വിരിഞ്ഞു,
മൃദുതരമുതിരും സുരഭിലരാവിന് കതിരായ് നീയെന്‍ പുണ്യം പോലെ,

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി.

മിഴിയില്‍ തെളിയും നിറമുള്ള വാനില്‍ ഒരു രാജഹംസം പറന്നു,
പറയാന്‍ വൈകും ഒരു വാക്കിനുള്ളില്‍ അഭിലാഷമധുരം കിനിഞ്ഞു,
മധുരിതമുണരും തരളിത മലരിന് മൊഴിയായ് നീയെന് പുണ്യം പോലെ,

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം,
കരളിന്റെയുള്ളിലോ കാവ്യം,
അറിയാതെ നീയെന്റെ ഹൃദയമാം വേണുവില്‍ അനുരാഗ സംഗീതമായി,
മധുരമെന്‍ മൌനവും പാടി,
അഴകിന്റെ പൂര്‍ണ്ണിമ മിഴികളില്‍ വിരിയുമ്പോള്‍ നീയെന്റെ ജീവനായ്ത്തീരും..

അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേയിരുന്നേറെ നേരം
കരളിന്റെയുള്ളിലോ കാവ്യം. 




1 comment:

  1. മധുരമെന്‍ മൌനവും പാടി.......Hi very good song

    ReplyDelete