Sunday, November 14, 2010

എന്റെ പ്രിയ ഗാനം

ചിത്രം -മണിചിത്രത്താഴ്

ഗാനരചന-ബിച്ചു തിരുമല, സംഗീത സംവിധാനം-എം.ജി.രാധാകൃഷ്ണന്‍, ഗായിക-കെ.എസ്.ചിത്ര

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും,
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍ വെറുതേ മോഹിക്കുമല്ലോ,
എന്നും വെറുതേ മോഹിക്കുമല്ലോ.
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍,
അതിനായിമാത്രമായൊരുനേരം ഋതുമാറി മധുമാസമണയാറുണ്ടല്ലോ.

വരുവാനില്ലാരുമീ വിജനമാമെന്‍ വഴിക്കറിയാം അതെന്നാലുമെന്നും,
പടിവാതിലോളം ചെന്നകലത്താവഴിയാകേ മിഴിപാകി നില്ക്കാറുണ്ടല്ലോ,
മിഴിപാകി നില്ക്കാറുണ്ടല്ലോ,
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍ വെറുതേ മോഹിക്കാറുണ്ടല്ലോ,
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാം അതെന്നാലുമെന്നും,
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ.

പ്രിയമുള്ളോരാളാരോ വരുമെന്നു ഞാനെന്നും വെറുതേ മോഹിക്കുമല്ലോ,
 
നിനയാത്തനേരത്തെന്‍ പടിവാതിലില്‍  ഒരു പദവിന്യാസം കേട്ടപോലെ,
വരവായാലൊരുനാളും പിരിയാ
ത്തെന്‍ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ,
ഇന്നൊരുമാത്ര കൊണ്ടുവന്നല്ലോ,
കൊതിയോടെയോടിച്ചെന്നകലത്താ വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം,
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്തെ വഴിയേ തിരിച്ചുപോകുന്നു,
എന്തെ വഴിയേ തിരിച്ചുപോകുന്നു……
എന്തെ വഴിയേ തിരിച്ചുപോകുന്നു……..

1 comment:

  1. hi priya, malayala cinema ganangalile ekkalatheyum oru mikacha ganam..very nostalgic..

    ReplyDelete