Tuesday, October 5, 2010

മോഹങ്ങള്‍

ഈയാം പാറ്റകളാമെന്‍ മോഹങ്ങള്‍, എന്‍ മനസാം കൂടിന്നുന്നിള്‍  കാത്തീരുന്നു, ചിറകുകള്‍  മുളച്ചു പറന്നുയരാന്‍ വാനോളം, ആശതന്‍ കിരണം മഴയായ് വന്നണഞ്ഞപ്പോള്‍, ചിറകുകള്‍ മുളച്ചവ പറന്നു പൊങ്ങി മന്ദം മന്ദം, അറിഞ്ഞതില്ലവ തന്‍ ജീവന്‍ ക്ഷണഭംഗുരമെന്ന സത്യം, ആമോദത്താല്‍ സ്വയം മറന്നു പറന്നുയരവെ, സ്നേഹത്തിന്‍ കൈത്തിരി നാളത്തിലാകൃഷ്ടരായ് ചിറകുകള്‍ കരിഞ്ഞവ വീണുപോയി, ചിറകുകള്‍ കൊഴിഞ്ഞവ നിലപതിച്ചു എന്‍ ഹൃദയമാം മരുഭൂവില്‍...........


മോഹം ചിലപ്പോള്‍ വേദന നല്കും ചിലപ്പോള്‍ സന്തോഷം, എന്നാലും ഞാന്‍ മോഹിക്കും, സ്നേഹം ചിലപ്പോള്‍ തിരികെ കിട്ടും ചിലപ്പോള്‍ കിട്ടില്ല, എന്നാലും ഞാന്‍ സ്നേഹിക്കും ജീവനുള്ള കാലം വരെയും!!!

1 comment:

  1. hii Priya.. nice one..MOHANGAL illenkil jeevitham thanne illa..valare nannayirikkunnu..
    keep writing.. GOD bless you..

    ReplyDelete